റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (പൻവേൽ, റായ്ഗഡ്) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം 2026 സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25-ന് (ഉത്രാടം നാളിൽ) ഉച്ചകഴിഞ്ഞ് 03.00 മണിയോടെയാണ് മത്സരം നടക്കുക. മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മത്സരത്തിൽ പങ്കാളികളാകാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒരു ടീമിന് 500/- (അഞ്ഞൂറ്) രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോറം 2026 ഓഗസ്റ്റ് 15-ന് മുൻപായി കെ. സി. എസ്. പൻവേൽ ഓഫീസിൽ എത്തിക്കേണ്ടതാണ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000/- (ഇരുപത്തി അഞ്ചായിരം) രൂപയും മെമെന്റോയും പ്രശസ്തിപത്രവും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000/- (പതിനഞ്ചായിരം) രൂപയും മെമെന്റോയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനക്കാർക്ക് 10,000/- (പതിനായിരം) രൂപയും മെമെന്റോയും പ്രശസ്തിപത്രവുമാണ് സമ്മാനം. പങ്കെടുക്കുന്ന മറ്റ് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്.
കെ. സി. എസ്. ഭാരവാഹികളായ ജനറൽ കൺവീനർ അനിൽ കുമാർ പിള്ള സെക്രട്ടറി മുരളി കെ. നായർ,പ്രസിഡന്റ് മനോജ് കുമാർ എം. എസ്. എന്നിവർ അറിയിച്ചതാണ് ഈ വിവരം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8879511868, 9967327424, 9819912971, 9324929113, 8897037047, 9833037270