അമ്മയോടൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ കാസർകോട് ബദിയഡുക്ക സ്വദേശിയായ പി. രാജേഷിനെ (49) കാണാതായി. കഴിഞ്ഞ ജൂലൈ 22-ന് വൈകിട്ട് 6.35 മുതൽ മധ്യപ്രദേശിലെ ഇറ്റാറസി (ITARSI JN) റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കാണാതായത്.
ജൂലൈ 16-ന് അമ്മയോടൊപ്പം അയോധ്യയിലേക്ക് തീർത്ഥാടനത്തിന് പോയി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. യാത്രയ്ക്കിടെ ചെറിയ രീതിയിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന രാജേഷ്, ഇറ്റാറസി റെയിൽവേ സ്റ്റേഷനിൽ വച്ച് അമ്മയെയും ലഗേജും ഉപേക്ഷിച്ച് ട്രെയിനിൽ കയറിപ്പോവുകയായിരുന്നു. ജൂലൈ 22 ബുധനാഴ്ച വൈകിട്ട് 6.10-നുള്ള 22583 ഛപ്ര – എൽ.ടി.ടി മുംബൈ അന്ത്യോദയ എക്സ്പ്രസ് (Chhapra- LTT Mumbai Antyodaya Express) ട്രെയിനിലാണ് ഇയാൾ കയറിയതെന്ന് സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച ആർ.പി.എഫും (RPF) ജി.ആർ.പിയും (GRP) സ്ഥിരീകരിച്ചു. രാജേഷിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മറ്റ് ഭാഷകൾ അറിയാതെ ഒറ്റപ്പെട്ടുപോയ അമ്മയെ പിന്നീട് ജി.ആർ.പി/ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് ഇറ്റാറസിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടത്.
സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ ബദിയഡുക്ക പോലീസ് 0371/2026 എന്ന നമ്പരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടുക:
കാണാതായ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു (ടീം കൊങ്കൺ യാത്രാവേദി ഹെൽപ്പ് ഡെസ്ക് – മഹാരാഷ്ട്ര):
അനിൽ (സഹോദരൻ): 88485 43989
കാർത്തികേയൻ (ബന്ധു): 70122 15457