8
മുംബൈ: സ്‌കൂൾ കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി നിർണായക നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. സ്‌കൂളുകൾക്ക് ഉള്ളിലും പരിസര പ്രദേശങ്ങളിലും ജങ്ക് ഫുഡ് വിൽക്കുന്നത് വിലക്കിക്കൊണ്ട് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി.
കുട്ടികളിലെ അശാസ്ത്രീയമായ ഭക്ഷണരീതികൾ തടയുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം. സ്കൂൾ കാന്റീനുകളിലും സമീപത്തെ കടകളിലും ഇത്തരം നിരോധിത ഭക്ഷണസാധനങ്ങൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകും