റെയിൽവേ ട്രാക്കിൽ ഇരിമ്പ് ഇസ്തിരിപ്പെട്ടി; സമയോചിതമായി ബ്രേക്കിട്ട് ലോക്കോ പൈലറ്റ്, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

by WhatsUp Mumbai

മുംബൈ: ഉല്ലാസ്നഗറിനും അംബർനാഥിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഇരുമ്പ് ഇസ്തിരിപ്പെട്ടി (Iron box) കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. മോട്ടോർമാന്റെ (ലോക്കോ പൈലറ്റ്) ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് വൻ തീവണ്ടി അപകടം തലനാരിഴയ്ക്ക് ഒഴിവായത്.

ട്രാക്കിൽ അപരിചിതമായ വസ്തു ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ സുരക്ഷിതമായി നിർത്തിയിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാക്കിൽ ഘടിപ്പിച്ച നിലയിൽ ഇസ്തിരിപ്പെട്ടി കണ്ടെത്തിയത്. വലിയ ദുരന്തം ഒഴിവാക്കാൻ മോട്ടോർമാന്റെ സമയോചിതമായ ഇടപെടലിന് സാധിച്ചു.

സംഭവത്തെ തുടർന്ന് ഈ മേഖലയിലെ ലോക്കൽ ട്രെയിൻ ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. ട്രാക്കിൽ ഇരുമ്പ് പെട്ടി വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചതാരാണെന്ന കാര്യത്തിൽ റെയിൽവേ പോലീസും ആർ.പി.എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൻ ദുരന്തം ഒഴിവാക്കിയ മോട്ടോർമാന്റെ ഉചിതമായ പ്രവർത്തനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഉയരുന്നത്.

You may also like