147
മുംബൈ: റോട്ടറി ഡിസ്ട്രിക്റ്റ് 3141-ന്റെ മികച്ച അസിസ്റ്റന്റ് ഗവർണർമാർക്കുള്ള പുരസ്കാരം മലയാളി സാമൂഹ്യ പ്രവർത്തക രാഖി സുനിൽ സ്വന്തമാക്കി. റോട്ടറി സംഘടിപ്പിച്ച ‘ശുക്രിയ’ ചടങ്ങിലാണ് രാഖി സുനിലിന്റെ മികവാർന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും പുരസ്കാരത്തിന് അർഹയാവുകയും ചെയ്തത്.
മുംബൈയിലെ മലയാളി സമൂഹത്തിനിടയിലും പൊതുരംഗത്തും ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന ഇവർ, നിരവധിയായ സാമൂഹിക വിഷയങ്ങളിലും ജീവകാരുണ്യ പദ്ധതികളിലും നിരന്തരം പങ്കാളിയാകാറുണ്ട്.
റോട്ടറി ഡിസ്ട്രിക്റ്റ് 3141-ൽ കാഴ്ചവെച്ച മികച്ച സേവനങ്ങളും നേതൃപാടവവുമാണ് രാഖി സുനിലിനെ ഈ ഉന്നത പുരസ്കാരത്തിന് അർഹയാക്കിയത്.