മുംബൈ:മഹാരാഷ്ട്രയിലുടനീളം വ്യാജവും നിയമവിരുദ്ധവുമായ മരുന്ന് വില്പനയ്ക്കെതിരെ പരിശോധന ശക്തമാക്കി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡുകളിൽ 3.73 കോടി രൂപ മൂല്യം വരുന്ന മരുന്നുകളാണ് അധികൃതർ പിടിച്ചെടുത്തത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എഫ്.ഡി.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് നടക്കുകയായിരുന്നു. വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ കശന നടപടിയെന്ന് എഫ്.ഡി.എ വ്യക്തമാക്കുന്നു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും എതിരെ വരും ദിവസങ്ങളിലും കടുത്ത നടപടികൾ തുടരുമെന്ന് എഫ്.ഡി.എ അധികൃതർ അറിയിച്ചു.