മുംബൈ : പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാല ആഗസ്റ്റ് 16 ഞായറാഴ്ച നടക്കും. വസായ് റോഡ് വെസ്റ്റിലുള്ള ബി.കെ.എസ്. സ്കൂളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടി.
പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ്മ, ഡോ. സജിത് ഏവുരേത്ത് എന്നിവർ സംബന്ധിക്കും. സി.പി. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കവിത, ചെറുകഥാ രചനാ മത്സരങ്ങൾ
ശിൽപ്പശാലയുടെ ഭാഗമായി പൊതുജനങ്ങൾക്കായി കവിത, ചെറുകഥാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ചെറുകഥകൾ താളിന്റെ ഒരു പുറത്ത് (ഒറ്റപ്പുറത്ത്) മാത്രമായി എഴുതേണ്ടതും 15 പേജിൽ കവിയാൻ പാടില്ലാത്തതുമാണ്.
മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്:
ഒന്നാം സമ്മാനം: 5001 രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം: 3001 രൂപയും പ്രശസ്തിപത്രവും
രചനകൾ അയക്കേണ്ട വിലാസം:
തയ്യാറാക്കിയ രചനകൾ ജൂലൈ 30-ന് മുമ്പായി ലഭിക്കത്തക്കവിധം താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്:
വിലാസം:
ഷോപ്പ് നമ്പർ 1, ഗ്രീൻ പാർക്ക്,
ശാസ്ത്രി നഗർ, വസായ് വെസ്റ്റ് – 401202.
മത്സരത്തെക്കുറിച്ചും ശിൽപ്പശാലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ഭാരവാഹികളായ കെ.ബി. ഉത്തം കുമാർ (ചെയർമാൻ – 9323528197), രാജേന്ദ്രൻ കുറ്റൂർ (99306 27906), ദിവാകരൻ എ.എം. (9819103928) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.