209
മുംബൈ:വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ബുക്ക് ചെയ്ത ശേഷം റദ്ദാക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. പുതിയ മഹാരാഷ്ട്ര അഗ്രിഗേറ്റർ നയം (Maharashtra Aggregator Policy) അനുസരിച്ച്, ഇത്തരം അടിയന്തര റൈഡുകൾ റദ്ദാക്കുന്ന ഡ്രൈവർമാർക്ക് അഞ്ചിരട്ടി തുക പിഴ ഈടാക്കും.
യാത്രക്കാർക്കുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഈ കർശന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദിഷ്ട യാത്രാ കേന്ദ്രങ്ങളിലേക്ക് ബുക്കിങ് സ്വീകരിച്ച ശേഷം റദ്ദാക്കുന്ന പ്രവണത തടയാൻ പുതിയ തീരുമാനം സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.