മുംബൈയിൽ ക്രൈംബ്രാഞ്ച് വേട്ട: 37 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; നാടുകടത്താൻ നടപടി

by WhatsUp Mumbai

മുംബൈയിൽ വിസയോ സാധുവായ യാത്രാ രേഖകളോ ഇല്ലാതെ അനധികൃതമായി താമസിച്ചിരുന്ന 37 ബംഗ്ലാദേശ് പൗരന്മാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇന്ത്യൻ വിലാസങ്ങളിലുള്ള വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇവർ നഗരത്തിൽ കഴിഞ്ഞിരുന്നത്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശികളാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ മാതൃരാജ്യത്തേക്ക് നാടുകടത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. വ്യാജ രേഖകൾ ചമയ്ക്കാൻ സഹായിച്ച പ്രാദേശിക ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

You may also like