പൻവേലിൽ ഫോട്ടോഗ്രാഫർമാരുടെ മഹാസംഗമം; സാങ്കേതിക മികവും തൊഴിൽ നിലവാരവും ഉയർത്താൻ മലയാളി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

by WhatsUp Mumbai

റായ്ഗഡ്: ഫോട്ടോഗ്രാഫർമാരുടെ സാങ്കേതിക മികവും തൊഴിൽരംഗത്തെ പ്രൊഫഷണൽ നിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ മലയാളി ഫോട്ടോഗ്രാഫേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ഫോട്ടോഗ്രാഫി പരിശീലന ക്യാമ്പ് പൻവേലിലെ അറ്റാസ റിസോർട്ടിൽ വിജയകരമായി നടന്നു. ജൂലൈ 15-നായിരുന്നു ക്യാമ്പ്.

അസോസിയേഷൻ ചെയർമാനും പ്രമുഖ ഫോട്ടോഗ്രാഫി പരിശീലകനുമായ രാജീവ് ശശിധരൻ ക്യാമ്പിന് നേതൃത്വം നൽകി. വിവാഹ ഫോട്ടോഗ്രാഫി, പ്രകാശസംവിധാനങ്ങൾ, ക്യാമറ സാങ്കേതികവിദ്യകൾ, ആധുനിക ചിത്രീകരണ രീതികൾ, ബിസിനസ് വികസനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അദ്ദേഹം വിശദമായ പ്രായോഗിക പരിശീലനം നൽകി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രൊഫഷണൽ-പുതുതലമുറ ഫോട്ടോഗ്രാഫർമാർ ക്യാമ്പിൽ പങ്കാളികളായി.

ഫോട്ടോഗ്രാഫർമാർക്കിടയിൽ സാങ്കേതിക അറിവുകൾ പങ്കുവെക്കാനും ഐക്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന സംഘടന, ചാരിറ്റി-സാമൂഹിക സേവന രംഗങ്ങളിലും സജീവമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വരും മാസങ്ങളിൽ കൂടുതൽ മികച്ച പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ രാജീവ് ശശിധരൻ വ്യക്തമാക്കി.

You may also like