ഐരോളി അയ്യപ്പക്ഷേത്രത്തിൽ ത്രിദിന രാമായണ പാരായണ യജ്ഞവും കൂട്ടപ്രാർത്ഥനയും ജൂലൈ 17 മുതൽ

by WhatsUp Mumbai

മുംബൈ: കർക്കടക രാമായണ മാസാചരണത്തോടനുബന്ധിച്ച് ഐരോളി അയ്യപ്പ ക്ഷേത്ര സന്നിധിയിൽ ത്രിദിന വാല്മീകി രാമായണ ജ്ഞാന യജ്ഞവും കൂട്ടപ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ജൂലൈ 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് ക്ഷേത്രത്തിൽ വിപുലമായ രാമായണ പാരായണ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത രാമായണ പ്രഭാഷകൻ ഒ. എസ്. സതീഷ് ആണ് യജ്ഞാചാര്യൻ. യജ്ഞത്തിൽ സഹാചാര്യയായി ഗീതാ നമ്പ്യാർ പങ്കെടുക്കും. രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 17-ന് രാവിലെ 7 മണിക്ക് ആചാര്യവരണത്തോടെയാണ് ത്രിദിന ജ്ഞാന യജ്ഞത്തിന് തുടക്കമാകുന്നത്. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഭക്തർക്കായി പ്രത്യേക രാമായണ പാരായണവും അനുബന്ധ ചടങ്ങുകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദീപാരാധനയും തുടർന്ന് 7.30 മുതൽ ഭജനയും കൂട്ടപ്രാർത്ഥനയും ഉണ്ടായിരിക്കും. ഇതിനുശേഷം ഭക്തർക്കായി അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്    9820232687 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

You may also like