242
മുംബൈ:ഇന്ത്യയ്ക്കകത്തെ സർവ്വീസുകൾ തുടങ്ങി 200 ദിവസത്തിനകം അന്താരാഷ്ട്രാ വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.
ജൂലൈ 15 ന് അബുദാബിയിലേക്ക് ആഴ്ച്ചയിൽ മൂന്ന് സർവ്വീസുകൾക്ക് തയ്യാറായി എയർ ഇന്ത്യാ എക്സ്പ്രസ്സാണ് അദാനി ഗ്രൂപ്പ് നിർമ്മിച്ച ഈ വിമാനത്താവളത്തിന് അന്താരാഷ്ട്ര ചിറകുകൾ നൽകുന്നത്.
നിലവിൽ 46 ഇന്ത്യൻ വിമാനത്താവളങ്ങളെയാണ് ഈ പുത്തൻ എയർപോർട്ട് ബന്ധിപ്പിക്കുന്നത്.
ഏഴ മാസത്തിനുള്ളിൽ 2.3 മില്യൺ യാത്രക്കാരെയാണ് ഈ വിമാനത്താവളം സ്വീകരിച്ചത്.
ഒരു ദിവസം ഏതാണ് 150 ഓളം എയർ ട്രാഫിക് മൂവ്മെൻ്റുകളാണ് ഈ എയർപ്പോർട്ട് നിയന്ത്രിക്കുന്നത്.
ഇനി വരാനിരിക്കുന്ന നിരവധി അന്താരാഷ്ട്ര സർവ്വീസുകളുടെ തുടക്കം മാത്രമാണ് അബുദാബി സർവ്വീസെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.