നവിമുംബൈ: പിതൃപുണ്യത്തിനായി കാത്തിരിക്കുന്ന വിശ്വാസികൾക്കായി ഈ വർഷത്തെ കർക്കടക വാവുബലി ചടങ്ങുകൾ നവിമുംബൈയിൽ വിപുലമായ സൗകര്യങ്ങളോടെ നടക്കും. വാശി സെക്ടർ 8-ൽ സ്ഥിതി ചെയ്യുന്ന ന്യൂ മുംബൈ അയ്യപ്പ മിഷൻ ക്ഷേത്ര സമുച്ചയത്തിന്റെ ആഭിമുഖ്യത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 7:00 മണി മുതൽ 10:00 മണി വരെയാണ് ചടങ്ങുകൾ നടക്കുക. വാശി, സെക്ടർ 8-ൽ സ്വാമി അയ്യപ്പ ടെംപിൾ റോഡിലുള്ള സ്വാമി അയ്യപ്പ ചൗക്കിലെ അയ്യപ്പ ക്ഷേത്രത്തിലാണ് ബലിതർപ്പണത്തിനുള്ള വേദിയൊരുങ്ങുന്നത്.
ചടങ്ങുകളിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർക്കായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 11 ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് ബുക്കിങ് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 98694 11139 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.