350
മുംബൈ: മുംബൈയിൽ റെയിൽവേ ടിക്കറ്റ് ചെക്കറും (ടിസി) യാത്രക്കാരനും തമ്മിൽ മറാത്തി ഭാഷയെച്ചൊല്ലി ട്രെയിനിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പശ്ചിമ റെയിൽവേ. അന്ധേരി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.
മറാത്തിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട യാത്രക്കാരനോട് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. യാത്രക്കാരൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ മറ്റൊരു ടിസി ഇടപെടുകയും രംഗം വഷളാകുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും അന്ധേരി റെയിൽവേ പോലീസിൽ (ജിആർപി) പരാതി നൽകി. മറാത്തി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.