ദഹിസർ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോലീസ് അന്വേഷണം ആരംഭിച്ചു

by WhatsUp Mumbai

മുംബൈ: മുംബൈ ദഹിസറിലെ കല്ലുവെട്ട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ മുങ്ങിമരിച്ചു. കനത്ത ജലാശയത്തിൽ കുട്ടികൾ മുങ്ങിത്താഴുന്നതിന്റെയും, കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെടുന്നതിന്റെയും ദാരുണമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ ക്വാറിയിൽ എങ്ങനെയെത്തി എന്നതിനെക്കുറിച്ചും അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like