യഥാർത്ഥ പ്രണയമോ അതോ പരസ്യ നാടകമോ? യുവതിയുടെ കാൽക്കൽ വീണ് യുവാവ്; മുംബൈ ബോറിവലി റെയിൽവേ സ്റ്റേഷനിലെ വീഡിയോ വൈറൽ!

by WhatsUp Mumbai

മുംബൈ: തിരക്കേറിയ മുംബൈ ബോറിവലി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ അമ്പരപ്പിച്ച് യുവതിയുടെ കാൽക്കൽ വീണ് കിടക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുന്ന യുവതിയുടെ പിന്നാലെ ഓടിയെത്തി യുവാവ് പെട്ടെന്ന് അവരുടെ കാലുകളിൽ വീഴുകയായിരുന്നു. യുവതി നടന്നു നീങ്ങാൻ ശ്രമിക്കുമ്പോഴും യുവാവ് കാൽക്കൽ നിന്ന് പിടിവിടാതെ കെട്ടിപ്പിടിച്ച് അപേക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ കൗതുകത്തോടെ നോക്കിനിൽക്കെ, ഒടുവിൽ യുവതി തന്നെ യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇത് യഥാർത്ഥ പ്രണയത്തിന്റെ ആഴമാണോ അതോ പൊതുസ്ഥലത്ത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള വെറും നാടകമാണോ എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമല്ലെങ്കിലും വീഡിയോ ഇതിനകം ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.

You may also like