ഗാനകോകിലം എസ്. ജാനകി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ നിത്യവിസ്മയം

by WhatsUp Mumbai

​ബെംഗളൂരു: ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി വിക്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അവർ ഇന്ത്യൻ സംഗീതത്തിലെ നിത്യവിസ്മയമാണ്. ഏത് പ്രായത്തിലുള്ളവർക്കും ഇണങ്ങുന്ന രീതിയിൽ ശബ്ദം പരുവപ്പെടുത്താനുള്ള അസാധാരണമായ കഴിവ് ജാനകിയുടെ സവിശേഷതയായിരുന്നു. 1957-ൽ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയ അവർ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങളും നിരവധി തവണ അവരെ തേടിയെത്തി.

You may also like