എഐസിസി നിരീക്ഷക പട്ടികയ്ക്ക് അംഗീകാരം; ദേശീയ വക്താവ് അഡ്വ. മാത്യൂ ആന്റണി ലക്ഷദ്വീപിന്റെ ചുമതലക്കാരനാകും

by WhatsUp Mumbai

ന്യൂഡൽഹി: ‘സംഘടന സൃജൻ അഭിയാന്റെ’ (Sangathan Srijan Abhiyan) ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡിസിസി (DCC) പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി (AICC) നിരീക്ഷകരെ നിയമിക്കാനുള്ള ശുപാർശയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകി. ഓർഗനൈസേഷൻ ഡിസ്ട്രിക്റ്റുകളുടെ  ചുമതലകൾ കൃത്യമായി വിഭജിച്ചു നൽകിക്കൊണ്ടുള്ളതാണ് ഈ നിരീക്ഷകരുടെ നിയമനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിരീക്ഷകരുടെ ഈ പുതിയ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷൻ അന്തിമ അനുമതി നൽകിയിരിക്കുന്നത്.  

ഇതനുസരിച്ച് കർണ്ണാടകയിൽ വലിയൊരു നിരീക്ഷക സംഘത്തെയാണ് എഐസിസി നിയോഗിച്ചിരിക്കുന്നത്. കർണാടകയിലെ വിവിധ ഓർഗനൈസേഷണൽ ഡിസ്ട്രിക്റ്റുകളുടെ ചുമതലക്കാരായി ബെല്ലയ്യ നായിക് (ബാഗൽകോട്ട്), റോസ്‌ലിന തിർക്കി (ഉത്തര കന്നഡ), ലക്ഷ്മികാന്ത് റാവു (റായ്ച്ചൂർ), ഡോ. കെ ജയകുമാർ (ചിക്കോടി), ക്രിസ്റ്റഫർ തിലക് (ബാംഗ്ലൂർ സൗത്ത്), നീരജ് ദാംഗി (ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സെൻട്രൽ, രാമനഗര), രാജേഷ് ലിലോത്തിയ (ബിദാർ), പ്രണിതി ഷിൻഡെ (ഗുൽബർഗ), അരുൺ യാദവ് (ബെല്ലാരി റൂറൽ), ആർ സുധ (ഹാസൻ), രിപുൻ ബോറ (ചിത്രദുർഗ), രാഹുൽ ബാൽ (ദാവൻഗരെ), ഹിമ്മത് സിംഗ് പട്ടേൽ (ഉഡുപ്പി), പലക് വർമ്മ (ചിക്കബല്ലാപ്പൂർ), ചരൺ സിംഗ് സപ്ര (ബാംഗ്ലൂർ വെസ്റ്റ്), ജെബി മേത്തർ (തുമക്കൂർ), അമീൻ പട്ടേൽ (വിജയപുര), അസ്മത്തുള്ള ഉസ്സൈനി (ധാർവാഡ് റൂറൽ, ഹൂബ്ലി സിറ്റി), നദീം ജാവേദ് (ബെല്ലാരി സിറ്റി) എന്നിവരെ നിയമിച്ചു.

കൂടാതെ കർണാടകയിലെ മറ്റ് മേഖലകളിൽ ഷെയ്ഖ് മസ്താൻ വാലി ), ബെന്നി ബെഹനാൻ (ബാംഗ്ലൂർ ഈസ്റ്റ്), ഡീൻ കുര്യാക്കോസ് (ദക്ഷിണ കന്നഡ), സൈമൺ അലക്സ് (മാണ്ഡ്യ), രാംകിഷൻ ഓജ (കോലാർ), ശബരീനാഥ് (ചാമരാജ് നഗർ), എസ് ശരത് (ഷിമോഗ), രാജ്‌മോഹൻ ഉണ്ണിത്താൻ (കുടക്, മൈസൂർ സിറ്റി), ബിശ്വരഞ്ജൻ മൊഹന്തി (ചിക്മഗളൂർ), വിവേക് ബൻസാൽ (ഗദഗ്, കൊപ്പൽ), രാജേഷ് ഠാക്കൂർ (മൈസൂർ റൂറൽ), ഹർകാല വേണുഗോപാൽ റാവു (വിജയനഗര), മനോജ് ചൗഹാൻ (ബെൽഗാം സിറ്റി, ബെൽഗാം റൂറൽ), ബി. പി. സിംഗ് (ബാംഗ്ലൂർ നോർത്ത്), ജെട്ടി കുസും കുമാർ (യാദ്ഗിർ) എന്നിവർക്കും ചുമതല നൽകിയിട്ടുണ്ട്.

വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൃത്യമായ നിരീക്ഷകരെ ഹൈക്കമാൻഡ് നിശ്ചയിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മയൂര ജയകുമാർ, നിവേദിത് ആൽവ എന്നിവരെയും ചണ്ഡീഗഡിൽ ജഗദീഷ് താക്കൂറിനെയും നിരീക്ഷകരായി നിയോഗിച്ചു. പുതുച്ചേരിയിൽ സി. ഡി. മെയ്യപ്പൻ, എം. നാരായണസ്വാമി എന്നിവർക്കാണ് ചുമതല. ദാമൻ & ദിയുവിൽ മനീഷ പവാർ, ശരദ് അഹിരെ എന്നിവരും ദാദ്ര & നഗർ ഹവേലിയിൽ സച്ചിൻ യാദവും നിരീക്ഷകരാകും. ലക്ഷദ്വീപിൽ മാത്യു ആന്റണി, ഇന്ദ്രവിജയ്സിൻഹ് ഗോഹിൽ എന്നിവർക്കും ലഡാക്കിൽ മാമൻ ഖാൻ, മലേന്ദർ രാജൻ എന്നിവർക്കുമാണ് എഐസിസി നിരീക്ഷക ചുമതല നൽകിയിരിക്കുന്നത്. ഉടനടി തന്നെ ഇവർ അതത് മേഖലകളിൽ പ്രവർത്തനം ആരംഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

ലക്ഷദ്വീപിന്റെ എഐസിസി നിരീക്ഷകനായി നിയോഗിക്കപ്പെട്ട അഡ്വക്കറ്റ് മാത്യൂ ആന്റണി കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലും സംഘടനാ തലത്തിലും ശ്രദ്ധേയനായ നേതാവാണ്. നിലവിൽ എഐസിസി ജോയിന്റ് സെക്രട്ടറിയും പാർട്ടിയുടെ ദേശീയ വക്താവുമായി പ്രവർത്തിക്കുന്ന അദ്ദേഹം, ദീർഘകാലമായി മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമാണ്. മുംബൈ കേന്ദ്രീകരിച്ച് പാർട്ടിയുടെ വിവിധ നിർണ്ണായക ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ സംഘടനാ മികവ് മുൻനിർത്തിയാണ് ലക്ഷദ്വീപിന്റെ തന്ത്രപ്രധാനമായ നിരീക്ഷക ചുമതല ഹൈക്കമാൻഡ് അദ്ദേഹത്തെ വിശ്വസ്തതയോടെ ഏൽപ്പിച്ചിരിക്കുന്നത്.മുംബൈയിലെയും മഹാരാഷ്ട്രയിലെയും പൊതുരംഗത്തെ അനുഭവസമ്പത്തും അഭിഭാഷകനെന്ന നിലയിലുള്ള നിയമപാടവവും ദ്വീപിലെ കോൺഗ്രസ് പുനഃസംഘടനയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like