282
മുംബൈ: കനത്ത മഴയിൽ മുങ്ങിയ മുംബൈ നഗരത്തിന്റെ അതിജീവനക്കരുത്തിനെ പ്രകീർത്തിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ സഹഉടമ പാർത്ഥ് ജിൻഡാൽ (Parth Jindal) രംഗത്ത്. കനത്ത മഴയിലും ഓഫീസുകളും ഓഹരി വിപണിയും വിമാനത്താവളവും സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് മുംബൈയുടെ പോരാട്ടവീര്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. നഗരവാസികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ, ജിൻഡാലിന്റെ ഈ പ്രശംസയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. ഭരണകൂടത്തിന്റെ പരാജയത്തെയാണ് ‘മുംബൈ സ്പിരിറ്റ്’ എന്ന് പറഞ്ഞ് മഹത്വവത്കരിക്കുന്നതെന്ന് നെറ്റിസൺസ് കുറ്റപ്പെടുത്തി. കഴിഞ്ഞ 20 വർഷമായി നഗരത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും, അവസരം ലഭിച്ചാൽ ഈ നഗരം വിട്ടുപോകുമെന്നും മുംബൈ സ്വദേശികളായ ഉപയോക്താക്കൾ പ്രതികരിച്ചു.