കനത്ത മഴ; മുംബൈ ഉൾപ്പെടെ 4 ജില്ലകളിൽ ചൊവ്വാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു

by WhatsUp Mumbai

മുംബൈ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈ, താനെ, പാൽഘർ, നവി മുംബൈ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ബിഎംസി (BMC) സ്കൂളുകൾ അടച്ചിടുമെന്ന് മുംബൈ മേയർ ഋതു താവ്ഡെ അറിയിച്ചു. സാഹചര്യം വിലയിരുത്തി അവധി നീട്ടുന്നത് പരിഗണിക്കുമെന്നും, സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു. നിലവിൽ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാണ്.

​മോശം കാലാവസ്ഥയെ തുടർന്ന് സ്കൂളുകളും കോളജുകളും അടച്ചിടുമെന്ന കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സ്ഥിരീകരിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും, കനത്ത മഴ സാധ്യതയുള്ളതിനാൽ ജൂലൈ 8 മുതൽ 10 വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.

You may also like