മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. പി. സുധാകരനാണ് പുതിയ പ്രസിഡന്റ്. ബൈനു പി. ജോർജ് ജനറൽ സെക്രട്ടറിയായും ബിബിൻ ഓ. ബി. ഖജാൻജിയായും ചുമതലയേൽക്കും.
മലയാളി കൂട്ടായ്മയുടെ പുതിയ പ്രവർത്തന വർഷത്തിന് ഊർജ്ജം പകരാൻ ശക്തമായ നേതൃനിരയാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സുരേഷ് ഓ. കെ. ആണ് വൈസ് പ്രസിഡന്റ്. പ്രമോദ് പി. നായർ (ജോയിന്റ് സെക്രട്ടറി), ദിനേശ് കുമാർ നായർ (ജോയിന്റ് ഖജാൻജി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
സമാജത്തിന്റെ സാംസ്കാരിക-കായിക-വനിതാ വിഭാഗങ്ങളുടെ ചുമതല പുതിയ ഭാരവാഹികൾ ഏറ്റെടുത്തു. ദീപ ജി. നായർ ആർട്സ് സെക്രട്ടറിയായും, രാജേഷ് എം. ആർ. സ്പോർട്സ് സെക്രട്ടറിയായും, നീന സുധാകരൻ വനിതാ സെക്രട്ടറിയായും പ്രവർത്തിക്കും.
സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞടുത്തിട്ടുണ്ട്. രമേശ് നായർ, ജയപ്രസാദ്, കൃഷ്ണൻ. ടി, രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജി സുരേഷ്, നിഷ രാജേഷ്, മിനി സുഗൻ കുമാർ, പ്രദീപ് കുമാർ, ജോസ് കെ. എം., സോണി, ഗംഗാധരൻ നായർ, ശർമിള രമേശ് നായർ, ജയ പ്രകാശ് നമ്പ്യാർ എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ.