റായ്ഗഡിൽ അതിശക്തമായ മഴ തുടരുന്നു ; ഡാമുകൾ നിറഞ്ഞുകവിയുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

by WhatsUp Mumbai

അലിബാഗ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രളയഭീതി. പ്രധാന നദികളായ അംബയും കുണ്ഡലികയും അപകടരേഖയ്ക്ക് മുകളിലേക്ക് ഉയർന്നതോടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാതാളഗംഗ നദിയും മുന്നറിയിപ്പ് രേഖയ്ക്ക് മുകളിലാണ്. നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നാഗോഠണെ, രോഹ നഗരങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ജില്ലയിലെ 11 ചെറുകിട ജലസേചന പദ്ധതികൾ ഇതിനകം തന്നെ നിറഞ്ഞുകവിഞ്ഞു.
മരങ്ങൾ ഒടിഞ്ഞുവീണതിനെത്തുടർന്ന് ഇന്നലെ രോഹ – നാഗോഠണെ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അലിബാഗ്, പൻവേൽ, ഖാലാപൂർ, കർജാത്, പേൺ, മഹ്സല താലൂക്കുകളിലാണ് കനത്ത മഴ പെയ്യുന്നത്.

ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് പോലാദ്പൂർ താലൂക്കിലെ വഡ്ഘർ സോനാർവാഡിയിൽ നിന്നും ഒരു കുടുംബത്തിലെ ഏഴ് പേരെ അധികൃതർ അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദിതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചു.

You may also like