മുംബൈ: ചതയദിനത്തോടനുബന്ധിച്ചു വരുന്ന ഞായറാഴ്ച (5-ാം തീയതി) ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6.30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടക്കും.
ദാദർ ഓഫിസിൽ വൈകീട്ട് 5 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. നവീൻ ആഷാ, 126, ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 എന്ന വിലാസത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക് 9987547872 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
ഗുരുദേവഗിരിയിൽ രാവിലെ 6.45 നു ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9 മണി മുതൽ ഗുരുഭാഗവത പാരായണം, നെയ്വിളക്ക് അർച്ചന എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6.45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7.15 മുതൽ പ്രഭാഷണം, പ്രസാദവിതരണം എന്നിവ നടക്കും. ഫോൺ: 7304085880.
വിരാർ ഗുരുസെന്ററിൽ രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും. വൈകുന്നേരം 6.30 നു ഗുരുപൂജ, 7.15 നു ഗുരുസ്മരണ, 8.15 നു സമർപ്പണം, തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9004468232.
വസായ് ഗുരുസെന്ററിൽ രാവിലെ 9.30 നു ഗുരുപൂജ, സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം എന്നിവ നടക്കും. വൈകീട്ട് 6.30 നു മഹാഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദവിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഫോൺ: 9833356861.
വാശി ഗുരുസെന്ററിൽ രാവിലെ 6.30 നും വൈകീട്ട് 6.30 നും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. 7.30 ന് പ്രഭാഷണവും 8.15 നു മഹാപ്രസാദ വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9869253770.
സി. ബി. ഡി- ബേലാപ്പൂർ ഗുരുസെന്ററിൽ വൈകീട്ട് 6.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദ വിതരണം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9892297290.
കാമോത്തേ ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ നടക്കും. ഫോൺ: 7016223732.
ഖാർഘർ ഗുരുസെന്ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകീട്ട് 7.15 മുതൽ ഭജന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9819329780.
ഉൾവെയിൽ രാവിലെ 9 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം എന്നിവ നടക്കും. വൈകീട്ട് 7 മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ശിവാലയ, പ്ലോട്ട് നമ്പർ 11, സെക്ടർ- 2, ഉൾവെ എന്ന വിലാസത്തിലാണ് ചടങ്ങുകൾ. ഫോൺ: 9321251681.
ഉല്ലാസ് നഗർ ഗുരുസെന്ററിൽ രാവിലെ 6.30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി, സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോൺ: 8551963721.
ഡോംബിവലി – താക്കുർളിയിൽ രാവിലെ 7 നു ഗുരുപുഷ്പാഞ്ജലി നടക്കും. വൈകിട്ട് 5 മുതൽ വനിതാ വിഭാഗത്തിന്റെ പ്രാർത്ഥന ഉണ്ടായിരിക്കും. 7 ന് ഗുരു പുഷ്പാഞ്ജലി, 7.30 ന് ഗുരുപൂജ, സമൂഹപ്രാർഥന, തുടർന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോൺ: 9820001031.
നല്ലസോപാര ഗുരുസെന്ററിൽ വൈകീട്ട് 5.30 മുതൽ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം, ഗുരുപുഷ്പാഞ്ജലി, മഹാപ്രസാദം എന്നിവ നടക്കും. ബി- 001, 128, 129 സി. എച്ച്. എസ്., ശ്രീപ്രസ്ഥ സെക്കന്റ് റോഡ്, നല്ലസോപാര വെസ്റ്റ് എന്ന വിലാസത്തിലാണ് ചടങ്ങുകൾ. ഫോൺ: 9699140545.
താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം നടക്കും. വൈകിട്ട് 6.30 ന് ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9823263670.
മീരാറോഡ് ഗുരുസെന്ററിൽ വൈകിട്ട് 6.30 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോൺ: 9892884522.
സാക്കിനാക്ക ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും ഉണ്ടായിരിക്കും. 11.30 നു പ്രഭാഷണവും ഉച്ചയ്ക്ക് ഒരു മണിക്ക് മഹാപ്രസാദ വിതരണവും നടക്കും. ഫോൺ: 9869776018.
മലാഡ് കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6.30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9920437595.
കലംബൊലിയിൽ രാവിലെ 6.30 നു ഗുരുപൂജ, 10.30 മുതൽ ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകീട്ട് 6.30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8 നു പ്രഭാഷണം, തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 8879174144.
അംബർനാഥ് – ബദലാപ്പൂരിൽ വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ദീപാരാധന, മഹാപ്രസാദം എന്നിവ നടക്കും. ഫോൺ: 9082542417.
ഗോരേഗാവിലും രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്പാഞ്ജലി, ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9820319239.
ഘൺസോളി ഗുരുസെന്ററിൽ വൈകീട്ട് 6.15 മുതൽ ഗുരുപൂജ, പുഷ്പാഞ്ജലി, ഭജന, തുടർന്ന് മഹാപ്രസാദം എന്നിവ നടക്കും. ഫോൺ: 9322401772.
ഭാണ്ഡൂപ് ഗുരുസെന്ററിൽ രാവിലെ 6.30 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. വൈകീട്ട് 6 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9324567062.
ഭീവണ്ടി ഗുരുസെന്ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം എന്നിവ നടക്കും. ഫോൺ: 9422660663.
ഐരോളി ഗുരുസെന്ററിൽ രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. വിവരങ്ങൾക്ക് 9819020996 എന്ന നമ്പറിൽ ബന്ധപ്പെടാം.
താനെ ശ്രീനഗറിലെ ഗുരുസെന്ററിൽ രാവിലെ 10 മുതൽ ഭാഗവതപാരായണം, ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവതപാരായണം, പ്രഭാഷണം, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9769763648.
പവായ് ഗുരുസെന്ററിൽ വൈകീട്ട് 6.15 മുതൽ ഗുരുപൂജ, സമൂഹപ്രാർഥന, പ്രസാദ വിതരണം എന്നിവ നടക്കും. ഫോൺ: 8169464637.
ദഹാനു റോഡ്- ഉമർഗാവ് മേഖലയിലെ ചടങ്ങുകൾ വൈകീട്ട് 7 മുതൽ ആരംഭിക്കും. ഫോൺ: 9510258748.
കല്യാൺ ഈസ്റ്റ് വിത്തൽ വാഡി ഗുരുസെന്ററിൽ വൈകിട്ട് 6 മുതൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമർപ്പണം, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9004234522.
കല്യാൺ വെസ്റ്റിൽ വൈകീട്ട് 6 മുതൽ ജി 8, കാമ്പസ് കോർണർ സൊസൈറ്റി, ഷഹാദ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗുരുമന്ദിരത്തിൽ ചടങ്ങുകൾ നടക്കും. ഫോൺ: 9167468373.
സെൻട്രൽ മുംബയ് കലീനയിലെ ഗുരു സെന്ററിൽ വൈകിട്ട് 4.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 98695 78415.
സമിതിയുടെ മറ്റ് യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.
ചതയദിനത്തോടനുബന്ധിച്ച് വിവിധ മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം നടത്തുന്നവർ ഇവരാണ്:
ബിജിലി ഭരതൻ (കലമ്പോലി), വി. എൻ. പവിത്രൻ (താനെ, ചെമ്പൂർ), സ്ബിതാബിനു (മീരാറോഡ്), സുനിൽകുമാർ ആർ (താരാപ്പൂർ), കാശിനാഥ്, എ.കെ. വിജയൻ (ഗുруദേവഗിരി), പുഷ്പവല്ലി ശശിധരൻ (വാഷി), രവീന്ദ്ര ബാബു (നല്ല സൊപ്പാര), അമ്പിളി സദാشിവൻ (കലീന), ഉഷാ ജയമോഹൻ (ഭാണ്ഡൂപ്പ്), സി. എൻ. സദാനന്ദൻ (വസായ്), കോമളം അർജുനൻ (ഗോഡ് ബന്ധർ റോഡ്), എം. ചന്ദ്രൻ (കാമോത്തേ), ആശാ രവി (ഭഹാനു – ഉമർഗാവ്), സലിലസദാനന്ദ് (സാക്കിനാക്ക), സരിത സതീഷ് (മലാഡ് ഈസ്റ്റ്), ഷീല രാജീവ് (ഖാർഘർ), വി.എസ്. പണിക്കർ, ശോഭാ പുഷ്പാംഗദൻ (കല്യാൺ ഈസ്റ്റ്), മിനി രമേശ് (ഡോംബിവലി – താക്കുർളി), ശാന്ത രാജൻ കുട്ടി (അംബർനാഥ് – ബദലാപ്പൂർ), രഘുനാഥൻ (ഉല്ലാസ് നഗർ), വത്സമ്മ ചന്ദ്രൻ (മലാഡ് – ചാർക്കോപ്പ്), രാജലക്ഷ്മി സതീഷ് (വീരാർ).