137
മുംബൈ:നോവലിസ്റ്റും പ്രഭാഷകനുമായ സി.പി. കൃഷ്ണകുമാർ മുംബൈ സാഹിത്യവേദിയിൽ ചെറുകഥകൾ അവതരിപ്പിക്കുന്നു. മലയാള സാഹിത്യ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5, ഞായറാഴ്ച വൈകിട്ട് 4.30-ന് മാട്ടുങ്കയിലെ കേരള ഭവനിലാണ് പരിപാടി. സമകാലിക ജീവിതവും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും ലളിതമായ ഭാഷയിലൂടെ ആവിഷ്കരിച്ച് മുംബൈ മലയാളി സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. പരിപാടിയിൽ സാഹിത്യാസ്വാദകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.