151
മുംബൈ: നഗരത്തിലും പരിസരപ്രദേശങ്ങളിലും മിതമായ തോതിൽ പെയ്ത മഴയെത്തുടർന്ന് മുംബൈയിൽ ജനജീവിതം മന്ദഗതിയിലായി. ജൂയിനഗറിന് സമീപം രൂപപ്പെട്ട കടുത്ത വെള്ളക്കെട്ട് കാരണം സയൺ–പൻവേൽ ഹൈവേയിൽ വാഹനഗതാഗതം പതുക്കെയായി. തിരക്കേറിയ സമയത്തുണ്ടായ ഈ ഗതാഗതക്കുരുക്ക് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ നഗരത്തിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.