148
താനെ: കണ്ണൂർ തളാപ്പ് സ്വദേശിനി പി. ലക്ഷ്മി (95) താനെ മാജിവാഡയിൽ നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ (ജൂൺ 27) രാത്രിയോടെയായിരുന്നു അന്ത്യം. മജിവാട രുസ്‌തംജി ഹൗസിങ് കോംപ്ലക്സിലെ അഥിന ഫ്ലാറ്റ് നമ്പർ D-502 ലായിരുന്നു താമസം. പരേതനായ പുളിക്കപ്പറമ്പിൽ നാരായണനാണ് ഭർത്താവ്. വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി പി. കെ. രമേശന്റെ ഭാര്യാമാതാവാണ്.
മക്കൾ: ശോഭന, തങ്കമണി, വിശാലാക്ഷൻ, വിജയകുമാരി.
മരുമക്കൾ: എൻ. കെ. കരുണാകരൻ, കെ. ബീന, പി. കെ. രമേശൻ.
പേരക്കുട്ടികൾ: രഞ്ജിത് കുമാർ, അമൃത് രാജ്, ദീപ, ഷീബ, വിനിഷ, വികാസ്, നിധി.
സംസ്‌കാര ചടങ്ങുകൾ ഇന്ന് (ജൂൺ 28) വൈകുന്നേരം 5.30-ന് താനെ ഫയർ ബ്രിഗേഡിനടുത്തുള്ള മുനിസിപ്പൽ സ്മശാനത്തിൽ നടക്കും.