അക്ഷരസന്ധ്യയിൽ ഖസാക്കിന്റെ ഇതിഹാസം; ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ചയും പുനർവായനയും ഇന്ന് വൈകിട്ട്

by WhatsUp Mumbai

നവിമുംബൈ :മലയാള നോവൽ സാഹിത്യത്തിലെ വിസ്മയമായ ഓ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇന്ന് ചർച്ചാവേദിയിലേക്ക്. ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘അക്ഷരസന്ധ്യയിൽ’ എന്ന പരിപാടിയിലാണ് ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള പുനർവായനയും സംവാദവും ഇന്ന് അരങ്ങേറുന്നത്.

ഖസാക്കിന്റെ മുൻപും പിൻപും!’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്.
നെരൂൾ സമാജത്തിൽ വച്ച് ഇന്ന് (2026 ജൂൺ 28, ഞായർ) വൈകിട്ട് 6.00 മണിക്കാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് കൺവീനർ എം.പി.ആർ.പണിക്കർ (ഫോൺ: 9821424978), ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട (ഫോൺ: 97024 33394) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

You may also like