മുംബൈ: മുംബൈ സബർബൻ റെയിൽവേയിൽ അറ്റകുറ്റപ്പണികൾക്കായി സെൻട്രൽ റെയിൽവേ ഇന്ന് (ജൂൺ 28) മെഗാ ബ്ലോക്ക് ഏർപ്പെടുത്തുന്നു. സെൻട്രൽ, ട്രാൻസ്-ഹാർബർ ലൈനുകളിലാണ് നിയന്ത്രണം. വെസ്റ്റേൺ ലൈനിൽ ഇന്ന് പകൽ സമയത്ത് ബ്ലോക്ക് ഉണ്ടായിരിക്കില്ല.
സെൻട്രൽ ലൈൻ: മാട്ടുങ്ക-മുളുണ്ട് അപ് ആൻഡ് ഡൗൺ ഫാസ്റ്റ് ലൈനുകളിൽ രാവിലെ 11.05 മുതൽ ഉച്ചതിരിഞ്ഞ് 3.55 വരെയാണ് ബ്ലോക്ക്. ഇതേതുടർന്ന് ഫാസ്റ്റ് ട്രെയിനുകൾ സ്ലോ ലൈനിലേക്ക് തിരിച്ചുവിടും. ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ 15 മിനിറ്റ് വരെ വൈകിയോടും.
ട്രാൻസ്-ഹാർബർ ലൈൻ:
താനെ-വാശി/നേരൂൾ അപ് ആൻഡ് ഡൗൺ ലൈനുകളിൽ രാവിലെ 11.10 മുതൽ ഉച്ചതിരിഞ്ഞ് 4.10 വരെയാണ് ബ്ലോക്ക്. ഈ സമയത്ത് താനെയിൽ നിന്ന് വാശി, നേരൂൾ, പൻവേൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ലോക്കൽ സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കും.
യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഹാർബർ, മെയിൻ ലൈനുകൾ വഴി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ ആയതിനാൽ യാത്രക്കാർ സഹകരിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.