ഭാരത് ഭാരതി കുടുംബ സംഗമവും ബാലഗോകുലം ക്ലാസ് ഉദ്ഘാടനവും ജൂൺ 28-ന് പൻവലിൽ

by WhatsUp Mumbai

പൻവൽ: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം കുടുംബ സംഗമവും ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും ജൂൺ 28 ഞായറാഴ്ച ന്യൂ പൻവൽ സെക്ടർ 6-ലെ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ഓഡിറ്റോറിയത്തിൽ നടക്കും

രാവിലെ 9.30-ന് നടക്കുന്ന ക്ലാസുകളുടെ ഉദ്ഘാടനം എ.ബി.വി.പി സംസ്ഥാന ഉപാധ്യക്ഷനും എം.ജി സർവകലാശാല സെനറ്റംഗവുമായ ശ്രീ. അരുൺ മോഹൻ നിർവഹിക്കും. മുംബൈയിലെ കാര്യകർത്താക്കളുടെ ക്ലാസും നവി മുംബൈ ബാലഗോകുലാംഗങ്ങളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് ഉണ്ടാകും.

വൈകുന്നേരം 5.30-ന് നടക്കുന്ന കുടുംബ സംഗമത്തിൽ പൻവൽ താലൂക്കിലെ മലയാളി കുടുംബങ്ങൾ പങ്കെടുക്കും. ഭാരത് ഭാരതി പ്രമുഖ് എ. ആർ. ഗോകുൽ ദാസിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം നെരൂൾ മാതാ അമൃതാനന്ദമയി മഠത്തിലെ സംപൂജ്യ സ്വാമി അവ്യയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ശ്രീ. അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തും.

ആർ.എസ്.എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ്ജി കാണെ, ഡോ. ഗീതാ നമ്പ്യാർ, രാജേഷ് മേനോൻ, ജി. വിജയകുമാർ, എം. രാമചന്ദ്രൻ, പി. എം. ശ്രീജിത് കുമാർ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ നൃത്ത-സംഗീത പരിപാടികളും അരങ്ങേറും.

You may also like