എസ്എൻഡിപി മലഡ്-ഗോരേഗാവ് ശാഖാ വനിതാസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു

by admin

മുംബൈ: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലഡ്-ഗോരേഗാവ് ശാഖായോഗം വനിതാ സംഘം യൂണിറ്റിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സബിത പ്രദീപ് കുമാർ (പ്രസിഡന്റ്), സുകന്യ സുകുമാരൻ (വൈസ് പ്രസിഡന്റ്), പങ്കജം അശോകൻ (സെക്രട്ടറി), അനില ഗോപി (ഖജാൻജി) എന്നിവരാണ് പുതിയ ലേഡിസ് വിങ് ഭാരവാഹികൾ.

കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി രൂപീകരണമുണ്ടായത്. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ബേബി സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുൻ വാർഷിക പൊതുയോഗ മിനിറ്റ്സ് അവതരണം, പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്കുകളുടെ അവതരണം, ബഡ്ജറ്റ് എന്നിവയായിരുന്നു പ്രധാന അജണ്ടകൾ. തുടർന്ന് നടന്ന ചടങ്ങിലാണ് പുതിയ ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്.

പുതിയ കമ്മിറ്റി അംഗങ്ങളായി ബേബി സുബ്രഹ്മണ്യൻ, സുജാത ചന്ദ്രൻ, അനില മുരളി, വിനോദിനി ശ്രീനിവാസൻ, സിബി രാധാകൃഷ്ണൻ എന്നിവരെയും, യൂണിയൻ പൊതുയോഗ പ്രതിനിധികളായി മണിമോൾ യശോദരൻ, ഷിജി പ്രസാദ്, ലിജി ഷിബു എന്നിവരെയും യോഗം തിരഞ്ഞെടുത്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ബീനാ സുനിൽ കുമാർ, സെക്രട്ടറി ശോഭന വാസുദേവൻ, ട്രഷറർ ഷിജി ശിവദാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You may also like