ഉഡുപ്പി: നിർധന കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറവും (AIPF) ഉഡുപ്പി കേരള കൾച്ചറൽ & സോഷ്യൽ സെന്ററും. സാമ്പത്തിക പ്രതിസന്ധി മൂലം ബി.എസ്.സി നഴ്സിങ് പഠനം അനിശ്ചിതത്വത്തിലായ വിദ്യാർത്ഥിയുടെ ഭാരിച്ച വിദ്യാഭ്യാസച്ചെലവാണ് സംഘടനകളുടെ ശക്തമായ ഇടപെടലിലൂടെ പകുതിയായി കുറച്ചുനൽകിയത്.
കോളേജ് അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഒൻപത് ലക്ഷം രൂപയുണ്ടായിരുന്ന കോഴ്സ് ഫീസ്, നാലര ലക്ഷം രൂപയായി കുറപ്പിച്ചു നൽകാൻ സംഘടനകൾക്ക് സാധിച്ചത്. ഇതോടെ വലിയൊരു സാമ്പത്തിക ബാധ്യത ഒഴിഞ്ഞു കിട്ടുകയും ഉഡുപ്പിയിലെ കോളേജിൽ വിദ്യാർത്ഥിയുടെ അഡ്മിഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
എ.ഐ.പി.എഫ് (AIPF) ചെയർമാൻ മനോജ് മുംബൈ ഉഡുപ്പി കേരള കൾച്ചറൽ & സോഷ്യൽ സെന്ററിന്റെ സെക്രട്ടറിയുമായ ബിനേഷിന്റെയും ഇടപെടലിലാണ് ഫീസ് കുറയ്ക്കാൻ ഇടയായത് .