മുംബൈ വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് യാത്രക്കാരി; സിപിആർ നൽകി ജീവൻ രക്ഷിച്ച സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥർക്ക് കൈയടി

by WhatsUp Mumbai

മുംബൈ :മുംബൈ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ വനിതാ യാത്രക്കാരിയുടെ ജീവൻ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥർ. സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരി പെട്ടെന്ന് ബോധരഹിതയായി വീണതോടെ L/SI (Exe) Anjali Sidh, L/HC (GD) K.U. Sunita എന്നിവർ ഉടൻ സ്ഥലത്തെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകി.

മെഡിക്കൽ സംഘം എത്തുംവരെ ഇരുവരും രക്ഷാപ്രവർത്തനം തുടർന്നതോടെ യാത്രക്കാരിയുടെ ആരോഗ്യനില സ്ഥിരപ്പെടുത്താനായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിഐഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥരുടെ ത്വരിത ഇടപെടൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രശംസ നേടുകയാണ്.

You may also like