അപ്രതീക്ഷിത വിയോഗം; ആസാദ് നഗർ മലയാളി സമാജം സ്ഥാപക അംഗം അശോക് കുമാർ ഓർമ്മയായി

by WhatsUp Mumbai

​താനെ: താനെയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ആസാദ് നഗർ മലയാളി സമാജത്തിന്റെ സ്ഥാപക അംഗവും ജിഎസ്ടി സൂപ്രണ്ടുമായിരുന്ന അശോക് കുമാർ ആർ. (58) അന്തരിച്ചു. താനെ ബ്രഹ്മാണ്ഡ് ഫേസ് 6 (E/3-701) നിവാസിയായ അദ്ദേഹം തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇന്ന് (ശനിയാഴ്ച) രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം, സംസ്‌കാര ചടങ്ങുകൾ നാളെ (ഞായറാഴ്ച) രാവിലെ 9:00 മണിക്ക് താനെ ബാൽകും (Balkum) ശ്മശാനത്തിൽ നടക്കും. മുംബൈയിലെയും താനെയിലെയും നിരവധി സാമൂഹിക-സാംസ്കാരിക നേതാക്കളും സഹപ്രവർത്തകരും ചടങ്ങുകളിൽ സംബന്ധിക്കും.

​സമാജത്തിന്റെ തൂണായി മാറിയ വ്യക്തിത്വം
ഔദ്യോഗിക രംഗത്ത് ജിഎസ്ടി സൂപ്രണ്ട് എന്ന നിലയിൽ മികച്ച സേവനം അനുഷ്ഠിക്കുമ്പോഴും, ആസാദ് നഗർ മലയാളി സമാജത്തിന്റെ വളർച്ചയിലും വികാസത്തിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അശോക് കുമാർ. സമാജത്തിന്റെ തുടക്കം മുതൽ അതിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും, താനെയിലെ മലയാളികളെ ഒരുമിച്ച് നിർത്താനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമർപ്പണബോധവും കഠിനാധ്വാനവും കൃതജ്ഞതയോടെയും ആദരവോടെയും മാത്രമേ ഓർക്കാൻ സാധിക്കൂ എന്ന് സമാജം ഭാരവാഹികൾ അനുസ്മരിച്ചു.

ഭാര്യ (മഞ്ജു) 
മകൾ(ശരണ്യ

You may also like