​’ഭസ്മാഞ്ചൽ’ ഓഡിയോ പ്രകാശനവും പ്രതിഭകൾക്ക് ആദരവും; മുംബൈയിൽ സാംസ്കാരിക സന്ധ്യ മേയ് 24-ന്

by WhatsUp Mumbai

മുംബൈ : പ്രശസ്ത നാടകം ‘ഭസ്മാഞ്ചലി’ന്റെ ഔദ്യോഗിക ഓഡിയോ പ്രകാശനവും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും 
മഹാറാണി സംഘടനയുടെ ആഭിമുഖ്യത്തിൽ
മേയ് 24 ഞായറാഴ്ച മുംബൈയിൽ നടക്കും.

പവായ് ചാന്ദിവലി ഫാം റോഡിലെ നഹർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ (നഹർ അമൃത് ശക്തി കോംപ്ലക്സ്, ജൈന ക്ഷേത്രത്തിന് എതിർവശം) വൈകിട്ട് 6 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ഓഡിയോ പ്രകാശനത്തിനപ്പുറം, തങ്ങളുടെ കർമ്മപഥങ്ങളിൽ സംഭാവനകൾ നൽകിയ പ്രമുഖരെ ഒരേവേദിയിൽ ആദരിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ സവിശേഷത. പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ കാട്ടൂർ മുരളി, മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. അരുൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. കലാലോകത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി മുതിർന്ന സംഗീതജ്ഞൻ ത്യാഗരാജൻ, തബല വാദന രംഗത്ത് തനതായ മുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരൻ കുമാർ തൊട്ടുപുറത്ത് എന്നിവരാണ് വേദിയിൽ ആദരവ് ഏറ്റുവാങ്ങുന്ന മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ.

മുംബൈയിലെ പ്രമുഖ സാംസ്കാരിക നായകരും കലാസ്നേഹികളും ഒത്തുചേരുന്ന ഈ ഹൃദ്യമായ സന്ധ്യയിലേക്ക് ഏവർക്കും സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു.

You may also like