അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

by WhatsUp Mumbai

മുംബൈ : സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന 
എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ മുംബൈയിലെത്തി. വിമാനത്താവളത്തിൽ സനാതന ധർമ്മ സഭ രക്ഷാധികാരി കെ ജി കെ കുറുപ്പ് ഹിന്ദു സമ്മേളനം കൺവീനർ അമർദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

വസായ് വെസ്റ്റിലുള്ള വിശ്വകർമ്മ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബ്രഹ്മർഷി മോഹൻജി  വിശ്വ ഹിന്ദു പരിഷത് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ വിശ്വഹിന്ദു പരിഷത് പാൽഘർ വിഭാഗ് സെക്രട്ടറി മഹേഷ് മിസ്ത്രി കേന്ദ്ര മന്ത്രി ശ്രീപദ് നായിക് പാൽഘർ ലോകസഭാംഗം ഡോ: ഹേമന്ത് വിഷ്ണു സവ്‌ര തുടങ്ങിയവർ പങ്കെടുക്കുന്നു. ഹിന്ദു സമ്മേളനത്തിൻ്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

രാവിലെ ഒമ്പത് മണിക്ക് എത്തുന്ന വിശിഷ്ട വ്യക്തികളെ പൂർണ്ണകുംഭം താലപ്പൊലി നാദസ്വരം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്കാനയിക്കും തുടർന്ന് വിവിധ ഹിന്ദു സംഘടന പ്രതിനിധികൾ വിശിഷ്ട വ്യക്തികളെ ആദരിക്കും ഉച്ചയ്ക്ക് മഹാപ്രസാദത്തോടെ പരിപാടികൾ സമാപിക്കുമെന്ന് സംഘാടകൻ കെ.ബി ഉത്തം കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 
 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

You may also like