കല്യാൺ –മുര്‍ബാദ് റോഡിൽ വാഹനാപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

by WhatsUp Mumbai

മുംബൈയിലെ കല്യാണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. ഡമ്പർ ലോറി കാറിൽ ഇടിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ എട്ട് പേർ മരിക്കുകയും ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കല്യാൺ –മുര്‍ബാദ് റോഡിലെ റൈതേ പാലത്തിന് സമീപം ഇന്ന് രാവിലെ നടന്ന അപകടത്തിൽ കാറിൽ 12 പേർ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഡമ്പർ ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.

സംഭവത്തിൽ ടിറ്റ്വാല പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like