സാഹിത്യസംവാദങ്ങൾക്ക് വേദിയായി ഡോംബിവ്‌ലി ; ‘സ്വപ്നങ്ങൾക്കുമപ്പുറം’ പ്രമേയമായി

by WhatsUp Mumbai

മുംബൈ: ഡോമ്പിവലിയിലെ കേരളീയസമാജം  സംഘടിപ്പിച്ച ഏപ്രിൽ മാസ സാഹിത്യസായാഹ്നത്തിൽ വാസൻ വീരച്ചേരിയുടെ ‘സ്വപ്നങ്ങൾക്കുമപ്പുറം’ എന്ന കഥാസമാഹാരം ചർച്ചാവിഷയമായി. നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു.

KSD ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അധ്യക്ഷനായ യോഗത്തിൽ ശ്യാംലാൽ പുസ്തകപരിചയവും ചർച്ചാനിയന്ത്രണവും നിർവഹിച്ചു. കണക്കൂർ സുരേഷ്‌കുമാർ, അനിൽപ്രകാശ്, മായാദത്ത്, സരിത സുലോചന, അജിത്ത് ആനാരി, ജ്യോതിലക്ഷ്മി നമ്പ്യാർ, നാരായണൻകുട്ടി മേനോൻ, അമ്പിളി കൃഷ്ണകുമാർ, വിനയൻ കളത്തൂർ, ലിജി നമ്പ്യാർ, ബിജു വളയങ്ങാടൻ, ജയശ്രീ സുരേഷ്, ഡോ. പി.പി. രാധാകൃഷ്ണൻ, ഹരീന്ദ്രനാഥ്, അനീഷ് മീതൽ എന്നിവർ പ്രസംഗിച്ചു.

ചർച്ചകൾക്ക് മറുപടിയായി വാസൻ വീരച്ചേരി സംസാരിച്ചു. KSD ആർട്സ് & കൾച്ചർ സെക്രട്ടറി കെ.കെ. സുരേഷ് ബാബു സ്വാഗതവും കൺവീനർ ജോയ് ഗുരുവായൂർ നന്ദിപ്രകടനവും നടത്തി.

You may also like