ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടം; ആശാ ഭോസ്ലെ വിടവാങ്ങി

by WhatsUp Mumbai

പ്രശസ്ത പിന്നണിഗായിക ആഷാ ബോസ്ലെ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമായാണ് ഈ വാർത്ത വിലയിരുത്തപ്പെടുന്നത്.

ഹിന്ദി സിനിമാസംഗീതരംഗത്ത് ദശാബ്ദങ്ങളോളം സജീവമായിരുന്ന ആശാ ഭോസ്ലെ, ആയിരക്കണക്കിന് ഗാനങ്ങളിലൂടെ സ്വന്തം സ്വരമുദ്ര പതിപ്പിച്ച കലാകാരിയായിരുന്നു. ഹിന്ദിയോടൊപ്പം വിവിധ ഇന്ത്യൻ ഭാഷകളിലും അവർ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയിൽ ജനപ്രിയ ശൈലി ചേർത്താണ് അവരുടെ ഗായനശൈലി രൂപപ്പെട്ടത്

പ്രശസ്ത സംഗീതസംവിധായകൻ ആർ ഡി ബർമൻ ഉൾപ്പെടെ നിരവധി പ്രമുഖരുമായി ചേർന്ന് പ്രവർത്തിച്ച ആശാ ഭോസ്ലെ, ഇന്ത്യൻ സിനിമാസംഗീതത്തിന്റെ സ്വർണ്ണകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ശബ്ദമായി മാറി. ഗസൽ, ഭക്തിഗാനം, കാബറെ തുടങ്ങി വിവിധ സംഗീതശാഖകളിൽ തനതായ വ്യക്തിത്വം അവർ പ്രകടിപ്പിച്ചു.

പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി ആദരിക്കപ്പെട്ട ആശാ ഭോസ്ലെയുടെ നിര്യാണം സംഗീതലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി. അവരുടെ അനശ്വര ഗാനങ്ങൾ തലമുറകളിലൂടെ നിലനിൽക്കുന്ന പൈതൃകമായി തുടരുമെന്ന് സംഗീതാസ്വാദകർ അനുസ്മരിച്ചു

You may also like