“എന്റെ മകൻ കുറ്റവാളിയല്ല”; എടിഎസ് അറസ്റ്റിന് പിന്നാലെ പിതാവിന്റെ പ്രതികരണം

by WhatsUp Mumbai

മുംബൈ: തീവ്രവാദ ഗൂഢാലോചന കേസിൽ മുംബൈ എടിഎസ് അറസ്റ്റ് ചെയ്ത ഹമദ് സിദ്ദിഖിയെക്കുറിച്ച് കുടുംബത്തിന്റെ പ്രതികരണം പുറത്ത് . “എന്റെ മകൻ ഒരു വിദ്യാർത്ഥിയാണ്; കുറ്റവാളിയല്ല”എന്ന് പിതാവ് വ്യക്തമാക്കി. അറസ്റ്റിനെതിരെ കുടുംബം ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചു.

ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണ് എടിഎസ് ഹമദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മകൻ നിരപരാധിയാണെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പിതാവ് പറഞ്ഞു. പഠനത്തിൽ മുഴുകിയിരുന്ന യുവാവിനെ ഭീകരപ്രവർത്തനവുമായി ബന്ധിപ്പിക്കുന്നത് അന്യായമാണെന്ന നിലപാടാണ് കുടുംബം സ്വീകരിക്കുന്നത്.

കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചശേഷം നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് എടിഎസ് വ്യക്തമാക്കി. സംഭവം നഗരത്തിൽ വ്യാപകമായ ചർച്ചകൾക്ക് ഇടയാക്കി.

You may also like