പെയിന്റിംഗ് പഠിക്കാം എളുപ്പത്തിൽ; ഖാർഘറിൽ മ്യൂറൽ ക്ലാസുമായി കേരള സമാജം

by WhatsUp Mumbai

നവി മുംബൈ: ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വകാല മ്യൂറൽ പെയിന്റിംഗ് ക്ലാസ് ആരംഭിക്കുന്നു. ചിത്ര കലാ പ്രേമികൾക്ക് കഴിവുകൾ മെച്ചപ്പെടുത്താനും സൃഷ്ടിപരമായ അഭിരുചികൾ വളർത്താനും അവസരം നൽകുന്ന പദ്ധതിയാണിത്.

സമാജം ഓഫീസ് (ദാമോദർ ശാന്തി സി.എച്ച്.എസ്, സെക്ടർ 20, ഖാർഘർ) ആകും ക്ലാസിന്റെ വേദി. ആദ്യ ബാച്ച് ഏപ്രിൽ 5-ന് (ഞായർ) വൈകിട്ട് 4 മണിക്ക് ആരംഭിക്കും. പരിമിതമായ സീറ്റുകൾ മാത്രം ഉള്ളതിനാൽ രജിസ്ട്രേഷൻ നേരത്തേ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു.

കലയിൽ താൽപര്യമുള്ള ഏത് പ്രായക്കാരും ക്ലാസിൽ പങ്കെടുക്കാം. മുൻപരിചയം ആവശ്യമില്ലെന്നത് പ്രത്യേകതയാണ്. കലാസ്നേഹികൾക്ക് പ്രായോഗിക പരിചയവും മാർഗനിർദേശവും ലഭ്യമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം.

സൃഷ്ടിപരമായ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഖാർഘർ കേരള സമാജം സെക്രട്ടറി അറിയിച്ചു.

You may also like