രാജശേഖരൻ നായർക്ക് ഐക്യദാർഢ്യവുമായി ബോംബെ കേരളീയ സമാജം

by WhatsUp Mumbai

മുംബൈ: കേരളത്തിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബോംബെ കേരളീയ സമാജം പ്രസിഡന്റും മുംബൈയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഡോ. എസ്. രാജശേഖരൻ നായരുടെ വിജയത്തിനായി സമാജം പ്രവർത്തകർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് സജീവ പ്രവർത്തനങ്ങളാണ് സമാജത്തിന്റെ വിവിധ ഘടകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

സമാജത്തിന്റെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ നേരിട്ട് നെയ്യാറ്റിൻകരയിൽ എത്തി പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. വോട്ടർമാരുമായി ബന്ധപ്പെടുന്നതും പ്രാദേശിക തലത്തിൽ പ്രചാരണം വ്യാപിപ്പിക്കുന്നതുമാണ് പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിനൊപ്പം, മുംബൈയിലെ സമാജത്തിന്റെ വിവിധ സെൻററുകളിൽ ഫ്ലക്സുകളും ബോർഡുകളും സ്ഥാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നഗരത്തിനകത്തും പുറത്തുമായി സമഗ്രമായ പ്രചാരണമാണ് സമാജം ലക്ഷ്യമിടുന്നത്.

You may also like