830
താനെ: വാഗ്ളെ എസ്റ്റേറ്റ് ശാന്തിനഗറിലെ സായി ശ്രദ്ധാ ബിൽഡിംഗിലെ നാലാം നിലയിലെ ഫ്ലാറ്റിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സഹദേവൻ നായർ (ഏകദേശം 74) ആണ് മരിച്ചത്.
ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സഹദേവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മൃതദേഹം തുടർനടപടികൾക്കായി പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.