സംഗീതവും സാഹിത്യവും കൈകോർത്തപ്പോൾ; കല്യാണിൽ മറക്കാനാവാത്ത ഒരു സന്ധ്യ

by WhatsUp Mumbai

കല്യാണ്‍: കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സംഗീതസ്നേഹികള്‍ക്ക് മറക്കാനാവാത്ത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവനയും മാറ്റങ്ങളും അവതരിപ്പിച്ച അജിത്ത് ശങ്കരന്റെ ‘പാട്ട് മാറ്റിയതും പാട്ട് മാറിയതും’ എന്ന പ്രബന്ധം പരിപാടിയുടെ പ്രധാന ആകര്‍ഷണമായി.

പ്രബന്ധാവതരണത്തിനിടെ ഭാവഗാനങ്ങളെക്കുറിച്ചുള്ള ഭാഗങ്ങളില്‍ യുവഗായകര്‍ നേരിട്ട് ഗാനങ്ങള്‍ ആലപിച്ചതോടെ സദസിന് വേറിട്ടൊരു സംഗീതാനുഭവം ലഭിച്ചു. പ്രബന്ധവും ഗാനങ്ങളും ചേര്‍ന്ന അവതരണം പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യമായി.

ഈസ്റ്റ് കല്യാണ്‍ കേരള സമാജം പ്രസിഡണ്ട് ലളിത മേനോന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സുരേഷ് വര്‍മ്മ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാള ഗാനരംഗത്തെ സമ്പന്നമാക്കിയ വയലാറിനെയും പി. ഭാസ്‌കരന്‍ മാസ്റ്ററെയും അദ്ദേഹം അനുസ്മരിച്ചു.

അജിത്ത് ശങ്കരന്റെ പ്രബന്ധത്തെ ആസ്പദമാക്കി രമേഷ് നാരായണനും പി. എസ്. സുമേഷും സംസാരിച്ചു. ആദിത്യ, ഗൗരി അജിത്ത്, അനഘ, അപര്‍ണ്ണ നായര്‍, ദേവിക നമ്പ്യാര്‍, കാവ്യേന്ദു, അനൂപ് പിള്ള, നൈവേദ്യ ആചാര്യ, നിഷാദ് ആചാര്യ, ടി. കെ. പ്രകാശം, വിജയന്‍കുട്ടി, അനന്തകൃഷ്ണന്‍ നായര്‍, ഉജ്ജ്വല്‍ ശ്രീധരന്‍, ജ്യോതിലക്ഷ്മി നമ്പ്യാര്‍, ദിവ്യ രതീഷ്, സവിത മോഹന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സന്തോഷ് പല്ലശ്ശന പരിപാടികള്‍ നിയന്ത്രിച്ചു. കെ.വി.എസ് നെല്ലുവായ് നന്ദി രേഖപ്പെടുത്തി.

You may also like