ബോംബ്–മിസൈൽ ഭീഷണി; മുംബൈയിൽ വൻ സുരക്ഷാ ജാഗ്രത

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമുച്ചയമായ വിദാൻ ഭവനെ ലക്ഷ്യമിട്ട് ബോംബ്–മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ വൻ സുരക്ഷാ ജാഗ്രത. സന്ദേശം ലഭിച്ചതോടെ പൊലീസ് ഉടൻ സുരക്ഷ ശക്തമാക്കി.

വ്യാഴാഴ്ച രാവിലെ ഏകദേശം 6.57ഓടെയാണ് മുംബൈ പൊലീസിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിദാൻ ഭവനിനൊപ്പം ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ മെട്രോ എന്നിവയും ആക്രമണ ലക്ഷ്യങ്ങളാണെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.

ഇതോടെ വിദാൻ ഭവൻ പരിസരത്ത് പൊലീസ്, ബോംബ് കണ്ടെത്തൽ–നിർമാർജ്ജന സംഘം, ഡോഗ് സ്ക്വാഡ് എന്നിവ ചേർന്ന് വ്യാപക പരിശോധന നടത്തി. മുൻകരുതലായി സുരക്ഷ കർശനമാക്കി.

എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ഭീഷണി ഇമെയിൽ അയച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസമയത്ത് മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനം വിദാൻ ഭവനിൽ തുടരുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

You may also like