ഗുരുദേവഗിരിയിൽ വനിതാ ദിനം ആഘോഷിച്ചു

by WhatsUp Mumbai

നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റ് വാനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ലോക വനിതാദിനം ആഘോഷിച്ചു. 

വനിതാ വിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിച്ചു . സുജാത പ്രസാദ്,  ഉഷസോമൻ, വിജയമ്മ ശശിധരൻ എന്നിവർ ആശംസാപ്രസംഗം നടത്തി. 

ഷീബാ സുനിൽ സ്വാഗതവും ഗീതാ വിജയൻ നന്ദിയും പറഞ്ഞു.  മുതിർന്ന വനിതകളെ ആദരിച്ചു. 
വനിതകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ, അന്താക്ഷരി, കസേരകളി എന്നിവയും   ഉണ്ടായിരുന്നു.

You may also like