104
മുംബൈ : ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നെങ്കിലും മുംബൈയിൽ വിതരണം സാധാരണ നിലയിൽ തുടരുന്നതായി മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) അറിയിച്ചു. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സി.എൻ.ജി., പി.എൻ.ജി. വിതരണം തടസമില്ലാതെ തുടരുന്നു.
വീടുകളിൽ ഉപയോഗിക്കുന്ന പി.എൻ.ജി. ഗ്യാസ് പ്രധാനമായും രാജ്യത്തിനുള്ളിൽ ലഭിക്കുന്ന വാതകത്തിലാണ് ആശ്രയിക്കുന്നത്. അതിനാൽ ഗൃഹോപയോഗ ഗ്യാസ് വിതരണത്തിൽ ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി.
എന്നാൽ ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജി. വിതരണത്തിൽ തടസം സംഭവിച്ചാൽ വ്യാവസായിക-വാണിജ്യ മേഖലക്ക് മാത്രം തടസ്സം നേരിട്ടേക്കാം.
നിലവിൽ മുംബൈയിൽ ഗ്യാസ് ക്ഷാമത്തിന് സാധ്യതയില്ലെന്നും എംജിഎൽ വ്യക്തമാക്കി.