നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മാർച്ച് 7ന് വൈകിട്ട് 5 മണിക്ക് കോപർഖൈർനെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിലാണ് പരിപാടി നടക്കുന്നത്.
എൻ.എം.എം.സി കോർപ്പറേറ്റർ അഡ്വ. ഭാരതി രവികാന്ത് പാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്യും. എൻ.എം.എം.സി കോർപ്പറേറ്റർ കുമാരി ദീക്ഷ സൂര്യകാന്ത് കാചരെ മുഖ്യാതിഥിയായി പങ്കെടുക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ചടങ്ങിൽ ആദരിക്കും.
ഇസ്കോൺ എലിവേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് ലത നംബ്യാർ, സി.ബി.ഡി കൈരളി വനിതാ വിഭാഗം കൺവീനർ ഷീബ കോമളൻ, ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റും മോഹിനിയാട്ടം നർത്തകിയുമായ അജിത ദീപക് എന്നിവരാണ് ആദരിക്കപ്പെടുന്നത്. ന്യൂ ബോംബെ കൾച്ചറൽ സെന്റർ പ്രസിഡന്റ് ഷിനി ചന്ദ്രബോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വനിതാ വിഭാഗം കൺവീനർ അപർണ മോഹനൻ സ്വാഗതം പറയും. ഗീത ശിബു അധ്യക്ഷ പ്രസംഗം നടത്തും.ബോബി സുലക്ഷണ നന്ദി രേഖപ്പെടുത്തും.
പ്രശസ്ത ഗസൽ ഗായിക സുസ്മിത
യുടെ നേതൃത്വത്തിൽ ഗസൽ സന്ധ്യ അരങ്ങേറും.
സ്ത്രീകളുടെ കഴിവിനെയും സമൂഹത്തിലെ അവരുടെ പങ്കിനെയും ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.