137
തൃശ്ശൂർ : കുന്നിശ്ശേരി കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10-ാമത് കലാഭവൻ മണി അനുസ്മരണം ആറിന് കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ അറിയിച്ചു.
രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ കലാഭവൻ മണി പുരസ്കാരം (10,000 രൂപ) നടൻ പ്രമോദ് വെളിനാട് ഏറ്റുവാങ്ങും. നാടകരംഗത്ത് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു അനുസ്മരണ പ്രഭാഷണം നടത്തും. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് എം.ജി. അനിരുദ്ധ്, കെ.വി. സിനേഷ്, കെ.എസ്. സജിത് എന്നിവർ അറിയിച്ചു.