സംഗീതപ്രേമികൾക്ക് അവസരം; രാഗലയ ഒരുക്കുന്നു മലയാളം കരോക്കെ വേദി

by

മുംബൈ: സംഗീതാസ്വാദകരെയും ഗായകരെയും ഒരുമിപ്പിച്ച് രാഗലയ മ്യൂസിക് ക്ലബ് മലയാളം കരോക്കെ സെഷനുകൾ ആരംഭിച്ചു. സംഗീതത്തെ സ്നേഹിക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ സൗഹൃദപരവും ഉത്സാഹഭരിതവുമായ അന്തരീക്ഷത്തിൽ ആലപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

കരോക്കെ സെഷനുകൾ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7 മണിക്കും, ഞായറാഴ്ച രാവിലെ 11 മണിക്കും നടക്കും. ഓരോ സെഷനിലും പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള രണ്ട് ഗാനങ്ങൾ ആലപിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കുന്നവരുടെ പ്രകടനങ്ങൾ സംഘാടകർ വീഡിയോയായി റെക്കോർഡ് ചെയ്യും. പിന്നീട് ഈ റെക്കോർഡിംഗ് പങ്കാളികൾക്ക് നൽകും. സുഹൃത്തുക്കളുമായി പങ്കിടാനും ഓർമ്മയായി സൂക്ഷിക്കാനും ഇത് സഹായകരമാകും.

വരാനിരിക്കുന്ന വാരാന്ത്യ സെഷനുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സ്ലോട്ട് ബുക്ക് ചെയ്യാൻ +91 98198 46241 അല്ലെങ്കിൽ +91 70457 90857 എന്ന നമ്പറുകളിൽ വൈഷ്ണവിയെ ബന്ധപ്പെടാം.

സ്ഥലം: വൈബ്രന്റ് കരോക്കെ ക്ലബ്, 201A, നിർമ്മാ പ്ലാസ, ബോംബെ ബാഴ്‌സലോണ റെസ്റ്റോറന്റിന് എതിർവശം, മഖ്‌വാന റോഡ്, അന്ധേരി ഈസ്റ്റ്, മുംബൈ – 400059.
(മരോൾനാക്ക മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരം)

You may also like