141
താനെ: എസ്.എൻ.എം.എസ് താനെ യൂണിറ്റിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം മാർച്ച് 8ന് സംഘടിപ്പിക്കുന്നു.
രാവിലെ 10.30 മുതൽ എസ്.എൻ.എം.എസ് ശ്രീനഗർ യൂണിറ്റിന്റെ ഓഫീസ് കെട്ടിടത്തിൽ വെച്ചായിരിക്കും പരിപാടികൾ നടക്കുക.
താനെയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ വനിതാ കൗൺസിലർമാരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വനിതാദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും അന്നദാനവും സംഘടിപ്പിക്കും.
പരിപാടിയിൽ പ്രദേശത്തെ നിരവധി വനിതകളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്